Kerala
ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടാൻ പറ്റില്ല; കെ.എസ്.ആർ.ടിസിയിൽ ശമ്പളം ഉടൻ നൽകണമെന്ന് ഹൈക്കോടതി
Kerala

ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടാൻ പറ്റില്ല; കെ.എസ്.ആർ.ടിസിയിൽ ശമ്പളം ഉടൻ നൽകണമെന്ന് ഹൈക്കോടതി

Web Desk
|
17 Aug 2022 9:35 AM GMT

ഒരു വകുപ്പ് മന്ത്രിയോ മാനേജ്‌മെന്റോ ഇല്ലാതെയാണ് സ്വകാര്യ ബസുകൾ വിജയകരമായി സർവീസ് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകുന്നത് സർക്കാർ ഗൗരവമായി എടുക്കുന്നില്ല. പത്തിന് ശമ്പളം നൽകണമെന്ന് നിർദേശിച്ചിട്ടും 17-ാം തീയതിയായിട്ടും നൽകിയില്ല.

ഒരു വകുപ്പ് മന്ത്രിയോ മാനേജ്‌മെന്റോ ഇല്ലാതെയാണ് സ്വകാര്യ ബസുകൾ വിജയകരമായി സർവീസ് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് സർക്കാർ എന്തുകൊണ്ട് പാലിക്കുന്നില്ലെന്നും കോടതിചോദിച്ചു. ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടാനാകില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ഇന്ന് ഉന്നതതല ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചപ്പോൾ ആദ്യം ശമ്പളം നൽകട്ടെ എന്നിട്ടാവാം ചർച്ച എന്നാണ് കോടതിയുടെ മറുപടി. വേതനം നൽകാതെ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Similar Posts