എം.ആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം; ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിര്‍ത്തിയേക്കും
|അതേസമയം പി.വി അൻവർ ഇന്ന് കൂടുതൽ ശബ്ദരേഖകൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം. ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്താനും ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാർ മുഖ്യമന്ത്രിയെ കാണും.
അതേസമയം പി.വി അൻവർ ഇന്ന് കൂടുതൽ ശബ്ദരേഖകൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. അൻവറിന്റെ വെളിപ്പെടുത്തലിൻ്റെ അ ടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് സി.പി.എം ലോക്ക ൽ കമ്മിറ്റിയംഗം പരാതി നൽകി. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് മലപ്പുറം പരപ്പനങ്ങാടി സി. പി. ഐ എം ലോക്കൽ കമ്മറ്റി അംഗം എ .പി മുജിബ് പരാതി നൽകിയത്.
അതിനിടെ പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്ന വകുപ്പുതല റിപ്പോർട്ട് പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. റേഞ്ച് ഡി.ഐ.ജി എസ്. അജീത ബീഗം സമർപ്പിച്ച റിപ്പോർട്ട് ഡി.ജി.പി ഇന്ന് സർക്കാരിന് കൈമാറും.