Kerala
എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല: സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം
Kerala

'എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല': സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം

Web Desk
|
9 July 2024 4:42 PM GMT

മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വിമർശനമുയർന്നു.

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. സംസ്ഥാന കൗൺസിൽ. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും അദ്ദേഹത്തിന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും സി.പി.ഐ. സംസ്ഥാന കൗൺസിൽ വിമർശിച്ചു.

ഇ.പിയുടെ ബിജെപി ബന്ധവുമായി ബന്ധപ്പെട്ട വിവാദം നിഷ്കളങ്കമല്ല, അദ്ദേഹത്തെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സി.പി.ഐ നേതൃത്വത്തിന്റെ പിടിപ്പുകേട്, യോ​ഗത്തിൽ വിമർശനമുയർന്നു. സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലെന്നും കൗൺസിൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വേണ്ട നടപടി സി.പി.എം ചെയ്യട്ടെ എന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

സി.പി.ഐ മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും ഒരു വിഭാ​ഗം ആവശ്യപ്പെട്ടു. നവ കേരള സദസ്സ് ദയനീയ പരാജയമായിരുന്നു എന്നും തൃശ്ശൂർ മേയറെ മാറ്റാൻ കത്ത് നൽകണമെന്നും സി.പി.ഐ. സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നു.

Similar Posts