Kerala
ഹരിതയുടെ പ്രവര്‍ത്തകരെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാനാവാത്തത് പരിശോധിക്കണം:ഇ.പി ജയരാജന്‍
Kerala

ഹരിതയുടെ പ്രവര്‍ത്തകരെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാനാവാത്തത് പരിശോധിക്കണം:ഇ.പി ജയരാജന്‍

Web Desk
|
2 Nov 2021 5:09 PM GMT

റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന പഴയ രീതി ഇനി സാധ്യമല്ല.

മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ഇടതുപക്ഷ വനിതാ സംഘടനകൾക്ക് കഴിയാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കണമെന്ന് സി.പി.എം കേന്ദകമ്മറ്റി അംഗം ഇ.പി ജയരാജൻ. സി.പി.എം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന പഴയ രീതി ഇനി സാധ്യമല്ല. കാലം മാറി. പാർട്ടിയുടെ പഴയനിലപാടുകൾ പുനപ്പരിശോധിക്കണം. സംഘ്പരിവാറിന്‍റെ പ്രവർത്തനങ്ങളെ ലഘൂകരിച്ച് കാണരുത്. അവരുടെ വലയത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനാവണം. ബി.ജെ.പിക്ക് വളരാനുള്ള സാധ്യതകൾ ഒരുക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യുമാണ്' ഇ.പി ജയരാജൻ പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് ലവ്​ ജിഹാദ് എന്ന പേരിൽ നിറംകൊടുക്കുകയും പുതിയ നാർകോട്ടിക്ക്​ ജിഹാദുമായി രംഗത്തെത്തുകയും ചെയ്ത ക്രിസ്ത്യൻ വിഭാഗത്തി​നിടയില്‍ വർഗീയ ചിന്ത രൂപപ്പെടുത്താനുള്ള നീക്കം ഗൗരവതരമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts