Kerala
കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യം: ഇ.പി ജയരാജൻ
Kerala

കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യം: ഇ.പി ജയരാജൻ

Web Desk
|
19 May 2022 5:59 AM GMT

ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം.

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിന്റെ സമുന്നത നേതാവായ മണിശങ്കർ അയ്യർ പ്രധാനമന്ത്രിയെ 'നീചൻ' എന്ന് വിളിച്ചതിന് അദ്ദേഹത്തിനെതിരെ നടപടിയെടുത്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. എന്നാൽ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരിന് ശേഷം കോൺഗ്രസ് ആർക്കും എന്തും പറയാൻ അനുമതി നൽകിയോ എന്നും അദ്ദേഹം ചോദിച്ചു.

പരാജയഭീതി പൂണ്ട കോൺഗ്രസ് കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പല നേതാക്കളും ട്വന്റി ട്വന്റി നേതാക്കളെ മോശമായി ചിത്രീകരിച്ചു. ഇപ്പോൾ അവർക്ക് മുന്നിൽ സഹായിക്കണം എന്ന് പറഞ്ഞ് നിൽക്കുകയാണ്. ആം ആദ്മി പാർട്ടിയാണ് പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസിനെ തോൽപ്പിച്ചത്. ഇപ്പോൾ തൃക്കാക്കരയിൽ അവരുടെ പിന്തുണ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം. എന്നാൽ വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. മലബാറിലെ നാട്ടുഭാഷയാണ് താൻ ഉപയോഗിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ അത് പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Similar Posts