Kerala
ഇ.പി പുറത്ത്; ടി.പി രാമകൃഷ്ണന് എൽഡിഎഫ് കൺവീനർ ചുമതല
Kerala

ഇ.പി പുറത്ത്; ടി.പി രാമകൃഷ്ണന് എൽഡിഎഫ് കൺവീനർ ചുമതല

Web Desk
|
31 Aug 2024 11:10 AM GMT

എല്ലാം പരിശോധിച്ചാണ് പാർട്ടി ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഇത് സംഘടനാ നടപടിയല്ലെന്നും ഇ.പി ഇപ്പോഴും കേന്ദ്ര കമ്മിറ്റിയംഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പിക്ക് പകരം ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയതായും ഗോവിന്ദൻ വ്യക്തമാക്കി.

പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇ.പി. ജയരാജന്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. ലോകസഭ തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇ.പി നടത്തിയ ചില പ്രസ്താവനകൾ പാർട്ടി പരിശോധിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോഴും അംഗമായി തുടരുന്ന ഇപിക്കെതിരെ പാർട്ടി നടപടിയല്ല ഉണ്ടായിട്ടുള്ളത്. പാർട്ടി എല്ലാം പരിശോധിച്ചാണ് ഇ.പിയെ എൽ.ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇന്നലെ സെക്രട്ടേറിയറ്റിൽ ഇ.പി പങ്കെടുത്തിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം പി.കെ ശശിക്കെതിരായ നടപടി പാർട്ടി അംഗീകരിച്ചതായും തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പി.കെ. ശശിയെ പാർട്ടി ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Similar Posts