Kerala
കമ്മ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികൾ, നയം മനസ്സിലാക്കിയവർ മാറില്ല; ആസാദ് കശ്മീർ വിവാദത്തിൽ ഇ.പി ജയരാജൻ
Kerala

'കമ്മ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികൾ, നയം മനസ്സിലാക്കിയവർ മാറില്ല'; ആസാദ് കശ്മീർ വിവാദത്തിൽ ഇ.പി ജയരാജൻ

Web Desk
|
13 Aug 2022 11:59 AM GMT

തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെറുതെ വിട്ടെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും നരസിംഹറാവുവിന്റെ കാലത്ത് ഈ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും ഇ.പി

കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികളാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും പാർട്ടിയുടെ നയം മനസ്സിലാക്കിയിട്ടുള്ള ആരും ഈ നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നും ഇ.പി ജയരാജൻ. കെ.ടി ജലീലിന്റെ ആസാദ് കശ്മിർ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കമ്യൂണിസ്റ്റ് പ്രവർത്തകർ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും ഒരേ ഒരു ഇന്ത്യ എന്നായിരുന്നു അവരുടെ സ്വപ്‌നമെന്നും ഇ.പി ചൂണ്ടിക്കാട്ടി. ഇന്ത്യ വിഭജനം ദുഃഖകരമായിരുന്നുവെന്നും ഒരു ഇന്ത്യ ഒരു ജനത എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉള്ളവർക്ക് അഖിലേന്ത്യാ സെക്രട്ടറിയോട് ചോദിക്കാമെന്നും ഇ.പി വ്യക്തമാക്കി.

അതേസമയം, തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെറുതെ വിട്ടെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും നരസിംഹറാവുവിന്റെ കാലത്ത് ഈ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. ഗൂഢാലോചന കേസ് അന്വേഷിക്കണമെന്ന തന്റെ ആവിശ്യം കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുധാകരനാണ് കേസിന്റെ വിചാരണക്ക് തടസവാദം ഉന്നയിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു. അതിൽ അന്വേഷണം വേണമെന്നാണ് സർക്കാർ ആവിശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



EP Jayarajan said that communists are patriots and fought for India's freedom

Similar Posts