'ഇതിഹാസ പുരുഷൻമാരോട് ആരാധന തോന്നുന്നത് സ്വാഭാവികം'; പിണറായി സ്തൂതിഗീതത്തെ ന്യായീകരിച്ച് ഇ.പി ജയരാജൻ
|വ്യക്തി ആരാധനക്ക് സി.പി.എം എതിരാണെങ്കിലും വ്യക്തിത്വത്തെ ബഹുമാനിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് ഗാനം പുറത്തിറക്കിയതിനെ ന്യായീകരിച്ച് ഇ.പി ജയരാജൻ. പിണറായി ഒരുപാട് കഴിവുകളുള്ള ആളാണ്. അതിനെ ആരാധിക്കുന്ന ഒരുപാട് ജനങ്ങൾ ഈ നാട്ടിലുണ്ട്. സ്വന്തം പാർട്ടിക്ക് വേണ്ടി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ആളാണ് മുഖ്യമന്ത്രി. ബഹുമാനം തോന്നുമ്പോൾ ചിലർ കലാസൃഷ്ടികൾ നടത്തും. ഇതിഹാസ പുരുഷൻമാരോട് ആരാധന തോന്നുന്നത് സാധാരണയാണ്. വ്യക്തി ആരാധനക്ക് സി.പി.എം എതിരാണെങ്കിലും വ്യക്തിത്വത്തെ ബഹുമാനിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
മെഗാതിരുവാതിരയിലെ വിവാദമായ പിണറായി സ്തുതിക്ക് പിന്നാലെ കേരള സി.എം എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പിണറായി വിജയനെ സിംഹത്തെപ്പോലെ ഗർജിക്കുന്ന നായകനായും ഒറ്റക്ക് വളർന്ന മരമായും പാട്ടിൽ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ പാട്ടിൽ സ്തുതിക്കുന്നുണ്ട്.