Kerala
സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആൻഡ്രൂസ് താഴത്ത് അട്ടിമറിച്ചെന്ന് സംശയം: അൽമായ മുന്നേറ്റം
Kerala

സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആൻഡ്രൂസ് താഴത്ത് അട്ടിമറിച്ചെന്ന് സംശയം: അൽമായ മുന്നേറ്റം

Web Desk
|
14 Jan 2023 2:03 PM GMT

നാളെ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും നടത്തുമെന്നും വിമത വിഭാഗം അറിയിച്ചു

കൊച്ചി: സിറോ മലബാർ സഭ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അട്ടിമറിച്ചെന്ന് സംശയമെന്ന് അൽമായ മുന്നേറ്റം. ജനാഭിമുഖ കുർബാന തുടരാനുള്ള നടപടികൾ സിനഡ് പ്രഖ്യാപിച്ചില്ല ഇത് ആൻഡ്രൂസ് താഴത്ത് ഇടപെട്ടത് കൊണ്ടാണെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം പറയുന്നു.

സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷത്തിൽ നടപടി പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരമാണ്. സംഘർഷത്തിന് ഉത്തരവാദികൾ സിനഡിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നടപടി എടുക്കാത്തത്. ആൻഡ്രൂസ് താഴത്തിനെതിരെയും ഫാ. ആൻറണി പൂതവേലിനെതിരെയും നടപടി ഉണ്ടാകണമെന്നും ഇവർ ആഭിപ്രായപ്പെട്ടു. നാളെ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും നടത്തുമെന്നും വിമത വിഭാഗം അറിയിച്ചു.

ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വേണ്ടെന്ന ഉറച്ച നിലപാടിലാണ് വിമത വിഭാഗം. ഈ സാഹച്യത്തിലാണ് ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിനിട്രേറ്ററുമായ ആന്‍ഡ്രൂസ് താഴത്ത് നിയോഗിച്ച കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം. സെന്‍റ്. മേരീസ് ബസലിക്കയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാനും ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാനുമായാണ് ആന്‍ഡ്രൂസ് താഴത്ത് വൈദികരുടെ കമ്മീഷനെ നിയോഗിച്ചിരുന്നത്.

Similar Posts