Kerala
ഈരാറ്റുപേട്ട നഗരസഭ: അധികാരത്തിനായി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുകാപട്യം തിരിച്ചറിയണം-പിഎംഎ സലാം
Kerala

ഈരാറ്റുപേട്ട നഗരസഭ: അധികാരത്തിനായി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുകാപട്യം തിരിച്ചറിയണം-പിഎംഎ സലാം

Web Desk
|
13 Sep 2021 5:29 PM GMT

അവസാനത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടാലും വർഗീയതയോടും തീവ്രവാദത്തോടും സന്ധിയാവില്ല എന്നതാണ് ലീഗിൻറെ എക്കാലത്തെയും നയം- മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം

അധികാരം നിലനിർത്താൻ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാപട്യം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ വോട്ടെടുപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന ഇടതുപക്ഷം ഏത് രാഷ്ട്രീയ ധാർമികതയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് കേരള ജനതയോട് വിശദീകരിക്കണമെന്നും അദ്ദേഹം സലാം ആവശ്യപ്പെട്ടു.

അധികാരം നിലനിർത്താൻ ഒരേസമയം ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷത്തിൻറെ രാഷ്ട്രീയകാപട്യം പൊതുസമൂഹം തിരിച്ചറിയണം. കേവലം ഒരു നഗരസഭയുടെ ഭരണത്തിനായി ഏതു തീവ്രവാദത്തെയും കൂട്ടുപിടിക്കാൻ മടികാണിക്കാത്തവരോട് ഒന്നേ പറയാനുള്ളൂ... അവസാനത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടാലും വർഗീയതയോടും തീവ്രവാദത്തോടും സന്ധിയാവില്ല എന്നതാണ് മുസ്‌ലിം ലീഗിൻറെ എക്കാലത്തെയും നയം- അദ്ദേഹം വ്യക്തമാക്കി.

ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നു പാസായിരുന്നു. കോൺഗ്രസ് വിട്ട ഒരംഗത്തിന്റെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ സുഹ്‌റ അബ്ദുൽ ഖാദറിനെതിരായ അവിശ്വാസ പ്രമേയം പാസായത്.

Similar Posts