ജലനിരപ്പ് ഉയർന്നു: ഇടമലയാർ ഡാമിൽ റെഡ് അലർട്ട്
|നിലവിൽ ഗുരുതര സാഹചര്യമില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ 163.5 അടിയാണ് ഡാമിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.നിലവിൽ ഗുരുതര സാഹചര്യമില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പെരിയാർ നദിയിൽ ജലനിരപ്പ് വളരെ താഴ്ന്ന അവസ്ഥയിലാണ്.
അതേസമയം മലബാറിന്റെ മലയോരമേഖലകളിൽ പലയിടത്തും കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായി. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിൽ ബുധനാഴ്ച വരെ വ്യാപക മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരള തീരത്ത് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട