എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷം; പ്രതിദിനം ശരാശരി 35 പേര്‍ രോഗബാധിതരാകുന്നുവെന്ന് കണക്ക്
|കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണം കൌണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി
കൊച്ചി: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 35 പേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലുമാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണം കൌണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി.
കൊച്ചിന്‍ കോര്‍പറേഷനില്‍ ഇന്നലെ നടന്ന കൗKerala sees increase in dengue casesണ്‍സില്‍ യോഗത്തിലെ കാഴ്ചയാണിത്. യഥാര്‍ഥ കണക്കുകള്‍ അധികൃതർ പുറത്തുവിടുന്നില്ലെന്ന ആരോപണം കൊച്ചി കോര്‍പറേഷനില്‍ മാത്രമല്ല, ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇക്കാര്യത്തില്‍ ഭരണ -പ്രതിപക്ഷ പോരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല എന്ന് തന്നെയാണ് യാഥാര്‍ഥ്യം. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെ 730 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഓരോ ആഴ്ചയിലും ഡെങ്കി ബാധിതര്‍ 250ന് മുകളിലാണ്. കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളനുസരിച്ച് കളമശേരിയിലാണ് ഏറ്റവും അധികം ഡെങ്കിപ്പനി ബാധിതരുളളത്.
കളമശ്ശേരിയില്‍ മാത്രം ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ 100ലധികം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൊച്ചിന്‍ കോര്‍പറേഷന്‍ പരിധിയില്‍ തമ്മനം, വെണ്ണല, കലൂര്‍, കരുവേലിപ്പടി, ഫോര്‍ട്ട് കൊച്ചി, പൊന്നുരുന്നി എന്നിവിടങ്ങളിലാണ് ഡെങ്കി ബാധിതര്‍ കൂടുതല്‍. കാക്കനാട്, ഗോതുരുത്ത്, ചിറ്റാറ്റുകര, ചൂര്‍ണിക്കര, കുമ്പളങ്ങി, എടത്തല, ബിനാനിപുരം, വടവുകോട്, കാലടി, വരാപ്പുഴ എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഡെങ്കി ബാധതരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.