എറണാകുളം തൃക്കാക്കര നഗരസഭക്ക് കെട്ടിട നികുതിയുൾപ്പെടെ ലഭിക്കാനുള്ള കുടിശ്ശിക 23 കോടി
|നഗരസഭ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നുള്ള പരിശോധനയിലാണ് കണ്ടെത്തൽ
കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭക്ക് കെട്ടിട നികുതിയുൾപ്പെടെ ലഭിക്കാനുള്ള കുടിശ്ശിക 23 കോടി. നഗരസഭ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നുള്ള പരിശോധനയിലാണ് കണ്ടെത്തൽ.
അമ്പതിനായിരം രൂപക്ക് മുകളിൽ കുടിശികയുള്ള 250ഓളം സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഉൾപ്പെടെ 3.92 കോടി രൂപ കുടിശികയുള്ള 25 പേരുടെ പട്ടികയാണ് തൃക്കാക്കര നഗരസഭ തയ്യാറാക്കിയത്. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനും നഗരസഭ വൈസ് ചെയർമാനുമായ പി.എം യൂനുസ് ജീവനക്കാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
പട്ടികയിൽ ഉള്ളവർക്ക് ഉടൻ നോട്ടീസ് നൽകും. കുടിശിക അടച്ചില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും പി.എം യൂനുസ് പറഞ്ഞു. ഭൂഗർഭ ജലവകുപ്പ്, പൊലിസ് കമ്മിഷണർ ഓഫീസ്, ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക്, ഗവ.പ്രസ്, തുടങ്ങി 25 സ്ഥാപനങ്ങളിൽ നിന്നാണ് കുടിശികയിനത്തിൽ 3.92 കോടി പിരിഞ്ഞു കിട്ടാനുള്ളത്.