Kerala
Ernakulam UDF candidate Hibi Eden said that the aim is to win with a better majority than in the last Lok Sabha elections, Ernakulam UDF candidate Hibi Eden in MediaOne Deesheeyapatha
Kerala

മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുകയാണ് ലക്ഷ്യം-ഹൈബി ഈഡൻ

Web Desk
|
26 March 2024 8:12 AM GMT

''കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഘടകങ്ങളല്ല ഇത്തവണ. രാഹുൽ ഗാന്ധിയുടെ വരവും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയും ശബരിമലയുമെല്ലാം വോട്ടുകളായി മാറിയിരുന്നു. വ്യക്തിപരമായി പാർലമെന്റിലും പുറത്തുമുള്ള എന്റെ പ്രവർത്തനവും വിലയിരുത്തപ്പെടണം.''

കൊച്ചി: മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഘടകങ്ങളല്ല ഇത്തവണയുള്ളത്. ഒന്നിനെയും ലാഘവബുദ്ധിയോടെ കാണാതെയാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രവർത്തിക്കുന്നതെന്നും ഹൈബി മീഡിയവൺ 'ദേശീയപാത'യിൽ പറഞ്ഞു.

''ഒരുഘട്ടത്തിലും ഞങ്ങൾ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനെ ഒരിക്കലും വിലകുറച്ചു കാണില്ല. കഴിഞ്ഞ തവണ പി. രാജീവായിരുന്നു സ്ഥാനാർഥി. ഇത്തവണ പുതിയ സ്ഥാനാർഥിയാണ്. ഞങ്ങളുടെ സംഘടനാ മെഷിനറി, കൃത്യമായി ഒരു സ്ഥലവും വിടാതെ, കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി പ്രവർത്തിക്കുന്നുണ്ട്. എം.എൽ.എയായും എം.പിയായും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന, പരിചയമുള്ള ആളുകളാണ്. അതിനെയൊന്നും ലാഘവബുദ്ധിയോടെ കാണാതെയാണു പ്രവർത്തിക്കുന്നത്.''-അദ്ദേഹം പറഞ്ഞു.

നല്ലൊരു വിജയം എറണാകുളത്ത് കാഴ്ചവയ്ക്കുകയാണു ലക്ഷ്യം. പ്രോഗ്രസ് റിപ്പോർട്ട് എഴുതേണ്ടത് നമ്മളല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഘടകങ്ങളല്ല ഇത്തവണ. രാഹുൽ ഗാന്ധിയുടെ വരവും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയും ശബരിമലയുമെല്ലാം വോട്ടുകളായി മാറി. പക്ഷേ, അതിനെക്കാളേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വികാരം പ്രകടിപ്പിക്കാൻ ജനങ്ങൾ ഒരു അവസരം കാത്തിരിക്കുകയാണ്. വ്യക്തിപരമായി പാർലമെന്റിലും പുറത്തുമുള്ള എന്റെ പ്രവർത്തനവും വിലയിരുത്തപ്പെടണം.

പല രൂപത്തിലും ഭാവത്തിലും എറണാകുളത്ത് സ്ഥാനാർഥികളെ അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥികൾ ആരെന്നത് ഞങ്ങൾക്കു പ്രശ്‌നമല്ല. ഇന്നിന്റെ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

Summary: Ernakulam UDF candidate Hybi Eden said that the aim is to win with a better majority than in the last Lok Sabha elections.

Similar Posts