Kerala
തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂജിൻ പെരെര
Kerala

തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂജിൻ പെരെര

Web Desk
|
5 Dec 2022 12:56 PM GMT

പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വക്കുമെന്നും യൂജിൻ പെരെര മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂജിൻ പെരെര. മന്ത്രി തല സമിതി ക്ഷണിച്ചാൽ ചർച്ചക്ക് പോകും. പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വക്കുമെന്നും യൂജിൻ പെരെര മീഡിയവണിനോട് പറഞ്ഞു. യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ കാണണമെന്നും യുജിൻ പറഞ്ഞു.

മന്ത്രിസഭാ ഉപസമിതിയുമായി സമരസമിതിലെ സഭാതലവൻമാർ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം സഭാതലവൻമാരും സമരക്കാരുമായി ചർച്ച നടത്തുകയും ഇതിൽ യോജിപ്പുണ്ടാവുകയാണെങ്കിൽ സഭാതലവൻമാർ മുഖ്യമന്ത്രിയെ കാണും.

ഇതിനിടയിൽ വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിച്ചു. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി , ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി എന്നിവരുൾപ്പെടെയുള്ള സംഘം തുറമുഖം സന്ദർശിച്ചത്.

Similar Posts