കല്ലായിപ്പുഴയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; പ്രതിഷേധവുമായി സംരക്ഷണ സമിതി
|വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം
കോഴിക്കോട്: കോഴിക്കോട് കല്ലായിപ്പുഴയിൽ ജില്ലാ ഭരണകൂടം ഒഴിപ്പിക്കുന്നത് ചെറുകിട കയ്യേറ്റങ്ങൾ മാത്രമെന്ന് കല്ലായിപ്പുഴ സംരക്ഷണ സമിതി. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം. ഒഴിപ്പിക്കൽ നടപടികൾ ഇന്നും തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കല്ലായി പുഴയോരത്തെ ഇരുപത്തി മൂന്നര ഏക്കർ ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആകെയുള്ള 95 കയ്യേറ്റങ്ങളിൽ സ്റ്റേ ഇല്ലാത്ത 37 കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. എന്നാൽ വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നിലവിലെ നടപടിയെന്നാണ് കല്ലായി പുഴ സംരക്ഷണ സമിതിയുടെ ആരോപണം. റവന്യൂ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു
പ്രദേശവാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കല്ലായി പുഴ സംരക്ഷണ സമിതി അറിയിച്ചു. എന്നാൽ, ഒഴിപ്പിക്കൽ നടപടി ഇന്നും തുടരാനാണ് ജില്ലാഭരണകൂത്തിന്റെ തീരുമാനം.