Kerala
![ലോക്ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല ലോക്ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല](https://www.mediaoneonline.com/h-upload/2021/06/03/1228832-private-bus-kochi.webp)
Kerala
ലോക്ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല
![](/images/authorplaceholder.jpg?type=1&v=2)
3 Jun 2021 1:17 AM GMT
വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ വലിയ തുക അറ്റകുറ്റപ്പണികള്‍ക്കായി ചെലവിടേണ്ട അവസ്ഥയിലാണ് ബസുടമകള്
ലോക്ഡൌണ്‍ അടുത്തയാഴ്ച അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല. വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ വലിയ തുക അറ്റകുറ്റപ്പണികള്‍ക്കായി ചെലവിടേണ്ട അവസ്ഥയിലാണ് ബസുടമകള്‍. നികുതിയിളവ് കൂടി അവസാനിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സ്വകാര്യ ബസ് വ്യവസായം നീങ്ങുന്നത്.
ബസ് തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് നികുതിയിനത്തിലുള്ള ഇളവ് കഴിഞ്ഞ മാസം 31ന് അവസാനിച്ചു.ഓടിയില്ലെങ്കിലും നികുതിയടക്കേണ്ട സ്ഥിതിയിലാണ് ബസുടമകള്‍. കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.