Kerala
dysp Rustom, K Sudhakaran

ഡി.വൈ.എസ്.പി റസ്റ്റം- കെ.സുധാകരന്‍

Kerala

പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെതിരെ തെളിവുണ്ട്, മോൻസനെ ഭീഷണിപ്പെടുത്തിയിട്ടില്ല: ഡി.വൈ.എസ്.പി റസ്റ്റം

Web Desk
|
20 Jun 2023 11:27 AM GMT

''പോക്സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു''

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെതിരെ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് പ്രതിചേര്‍ത്ത് കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഡി.വൈ.എസ്.പി റസ്റ്റം. പോക്സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്നും ഡി.വൈ.എസ്.പി ചോദിച്ചു.

കെ. സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റസ്റ്റം നിർബന്ധിച്ചെന്ന് മോൻസൻ മാവുങ്കൽ ആരോപിച്ചിരുന്നു. കോടതിയിൽനിന്ന് കൊണ്ടുപോകുമ്പോൾ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് മോൻസന്‍ പറഞ്ഞിരുന്നത്.

സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അനൂപിൽനിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് നിർബന്ധിച്ചെന്നും മോൻസൻ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മോൻസൻ ഡി.വൈ.എസ്.പിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

More to watch


Similar Posts