Kerala
ai camera kerala

എഐ കാമറ

Kerala

എഐ കാമറ ഇടപാട്; പ്രസാഡിയോ കമ്പനിക്ക് തുടക്കം മുതൽ സർക്കാർ കരാറുകൾ ലഭിച്ചതിന് തെളിവ്

Web Desk
|
3 May 2023 4:06 AM GMT

ഗതാഗത വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചതിനുള്ള ഉപകരാർ ഊരാളുങ്കൽ നൽകിയത് പ്രസാഡിയോക്കാണ്

തിരുവനന്തപുരം: എഐ കാമറ ഇടപാടിൽ ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിക്ക് തുടക്കം മുതൽ സർക്കാർ കരാറുകൾ ലഭിച്ചതിന് തെളിവ് . ഗതാഗത വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചതിനുള്ള ഉപകരാർ ഊരാളുങ്കൽ നൽകിയത് പ്രസാഡിയോക്കാണ് . 2018 ൽ കമ്പനി നിലവിൽ വന്ന് മാസങ്ങൾക്കുള്ളിലായിരുന്നു കരാർ.

വിഷയത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രതിപക്ഷം . മറുപടി പറയാതെ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം. ഉപകരാര്‍ നേടിയ പ്രസാഡിയോ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ നീക്കം.



അതേസമയം എ ഐ കാമറയുടെയും സോഫ്റ്റ്‍ വെയറിന്‍റെയും ക്വാളിറ്റി ചെക്ക് നടത്തിയിരുന്നോ എന്നതില്‍ ഗതാഗത വകുപ്പിനും സംശയം. കാര്യക്ഷമത പരിശോധിച്ചതിന്‍റെ രേഖകള്‍ ഒന്നും കെല്‍ട്രോണ്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പരിശോധിച്ചിട്ടുണ്ടെന്നാണ് കെല്‍ട്രോണ്‍ അറിയിച്ചതെങ്കിലും വിവരങ്ങള്‍ ഒന്നും കൈമാറിയിട്ടില്ല.

എ.ഐ കാമറ, എ.എന്‍.പി.സി കാമറ, സിസ്റ്റം ഡിവൈസ് മാനേജര്‍ സോഫ്റ്റ്‍വെയര്‍, എ.ഐ സോഫ്റ്റ്‍വെയര്‍ അടക്കം നിരവധി ഉപകരണങ്ങളും സോഫ്റ്റ്‍വെയറുകളുമാണ് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയതും സ്ഥാപിച്ചതും. ഇതില്‍ തന്നെ എ.ഐ അധിഷ്ഠിത 3 മെഗാപിക്സല്‍ ക്യാമറയും, 5 മെഗാ പിക്സല്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെയൊന്നും പ്രവര്‍ത്തനക്ഷമത പരിശോധിച്ചതിന്‍റെ ഒരു രേഖകളും കെല്‍ട്രോണ്‍ കൈമാറിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പില്‍ നിന്നും ലഭിച്ച വിവരം.



പദ്ധതി വിവാദമായതോടെ ഇതിന് എ.ഐ സ്വഭാവം എത്രത്തോളമുണ്ട്, എറര്‍ ശതമാനം എത്രയാണ്, വിപണിയില്‍ ഇതേ സമയം ലഭ്യമായിരുന്ന മറ്റ് എ.ഐ ക്യാമറകളില്‍ നിന്ന് എത്രത്തോളം സവിശേഷതയുണ്ട്, ഇതേ സവിശേഷതകളുള്ള മറ്റ് ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലയിലെ വ്യത്യാസം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.ആര്‍.ഐ.ടി ഉപകരാര്‍ കൊടുത്ത കമ്പനിയാണ് ഉപകരണങ്ങള്‍ കൈമാറിയത്. ഒരു എ.ഐ സംവിധാനത്തിന്‍റെ വില 9.37 ലക്ഷമെന്ന് കെല്‍ട്രോണിന്‍റെ തന്നെ കണക്കാണ്.



Similar Posts