Kerala
acid attack
Kerala

പാലക്കാട്ട് യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം

Web Desk
|
6 May 2024 5:54 AM GMT

സാരമായി പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Posts