Kerala
Kerala Mahila Sangham Secretary and Ex Peerumedu MLA ES Bijimol criticizes the police for acquitting the accused in the Vandiperiyar POCSO case

ഇ.എസ് ബിജിമോള്‍

Kerala

'പ്രതിക്കു ശിക്ഷ കിട്ടാത്തത് പൊലീസിന്റെ പിടിപ്പുകേട്'; വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ വിമര്‍ശനവുമായി മഹിളാ സംഘം നേതാവ്

Web Desk
|
19 Dec 2023 6:38 AM GMT

ബാഹ്യമായ ഇടപെടലുണ്ടാകാന്‍ മാത്രം സാമ്പത്തികമായോ രാഷ്ട്രീയമായോ പിടിപാടുള്ള ആളല്ല പ്രതിയെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോള്‍

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ മഹിളാ സംഘം നേതാവ്. പ്രതിയെ കോടതി വെറുതെവിട്ടതിലാണ് പൊലീസിനു വിമര്‍ശനവുമായി മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും പീരുമേട് മുൻ എം.എൽ.എയുമായ ഇ.എസ് ബിജിമോൾ രംഗത്തെത്തിയത്.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കണ്ട കേസായിരുന്നിട്ടും ലാഘവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്ന് ബിജിമോള്‍ മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. കേവലം ഒരു സി.ഐയുടെ തലയിൽ കെട്ടിവച്ച് ഒഴിയാനാകില്ല. വീഴ്ച സംഭവിച്ചതിൽ ഡി.ജി.പി ഉത്തരം പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബാഹ്യമായ ഇടപെടലുണ്ടാകാന്‍ മാത്രം സാമ്പത്തികമായോ രാഷ്ട്രീയമായോ പിടിപാടുള്ള ആളല്ല പ്രതി. പ്രതിക്കു ശിക്ഷ കിട്ടാത്തത് പൊലീസിന്റെ പിടിപ്പുകേടാണ്. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും ബിജിമോൾ മീഡിയവണിനോട് പറഞ്ഞു.

Summary: Kerala Mahila Sangham Secretary and Ex Peerumedu MLA ES Bijimol criticizes the police for acquitting the accused in the Vandiperiyar POCSO case

Similar Posts