മഹാരാജാസ് കോളേജിലെ പരീക്ഷാ നടത്തിപ്പ് പരിശോധിക്കണം; സേവ് യൂണിവേഴ്‌സിറ്റി ഗവർണർക്ക് പരാതി നൽകി
|പിഎം ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്
കൊച്ചി: മഹാരാജാസ് കോളേജിലെ അഞ്ചുവർഷത്തെ പരീക്ഷ നടത്തിപ്പ് പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി. പരീക്ഷാ നടത്തിപ്പ് പരിശോധിക്കുവാൻ വി സിക്ക് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നൽകുന്ന രണ്ടാമത്തെ പരാതിയാണിത്. മഹാരാജാസ് കോളേജിലെ പിഎം ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പരാതി നൽകിയത്. നേരത്തെ മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി റദ്ദാക്കണമെന്നും എംജി സർവകലാശാലക്ക് കീഴിൽ പരീക്ഷാ നടത്തിപ്പുകൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകിയിരുന്നു.
ഓട്ടോണോമസ് പദവി ലഭിച്ചതിന് ശേഷമുള്ള പരീക്ഷാ നടത്തിപ്പുകളും മാർക്ക്‌ലിസ്റ്റ് തയ്യാറാക്കിയത് അടക്കമുള്ള എല്ലാ നടപടികളും പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിലവിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് എംജി സർവകലാശാല വൈസ് ചാൻസലറെ ഈ പരീക്ഷാഫലം നേരിട്ട് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.