Kerala
![New Liquor Policy New Liquor Policy](https://www.mediaoneonline.com/h-upload/2024/06/12/1429234-bar.webp)
Kerala
പുതിയ മദ്യനയം; ബാർ ഉടമകളുമായി എക്സൈസ് മന്ത്രി ചർച്ച നടത്തി
![](/images/authorplaceholder.jpg?type=1&v=2)
12 Jun 2024 11:22 AM GMT
ഡ്രൈ ഡേ പിൻവലിക്കണമെന്ന് സംഘടന അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി എക്സൈസ് മന്ത്രി ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബാറുടമകൾ മുന്നോട്ടുവെച്ചത്.
ഡ്രൈ ഡേ പിൻവലിക്കണം, ലൈസൻസ് ഫീസ് കുറയ്ക്കണം, ഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് ബാറുടമകളുടെ സംഘടനാ പ്രസിഡന്റ് വി സുനിൽ കുമാർ പറഞ്ഞു. ആവശ്യങ്ങൾ പരിശോധിച്ചു പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞു.