Kerala
Excises drug hunt in Kochi, Suspect who sells drugs from Bombai arrested, drug deals in kochi, drug addicted , latest malayalam news,
Kerala

കൊച്ചിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; ബോംബയിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ

Web Desk
|
3 Jun 2023 2:00 PM GMT

ഒരു ഗ്രാമിന് 1500 രൂപ നിരക്കിൽ ബോംബയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്

എറണാകുളം: കൊച്ചിയിൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ 4.22ഗ്രാം എം.ഡി.എം.എയും10 ഗ്രാം കഞ്ചാവും പിടികൂടി. മൂലങ്കുഴി പുത്തൻപറമ്പിൽ വീട്ടിൽ കെന്നത്ത് ഫ്രാൻസിസിനെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. ഇയാള്‍ എ.ടി.എം, സി.ഡി.എം.എ പോലുള്ള അത്യാധുനിക മാർഗം ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. ബോംബയിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് എത്തിച്ചിരുന്നത്.

ഒരു ഗ്രാമിന് 1500 രൂപ നിരക്കിൽ ബോംബയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് പിന്നിലെ വൻ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന്‍റെ നേതൃത്വത്തിൽ തോപ്പുംപടി മൂലങ്കുഴി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ടി റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എ.എസ്.ജയൻ , പ്രിവന്‍റീവ് ഓഫീസർ.കെ.കെ.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്.റൂബൻ, പ്രദീപ്, ടോണി,വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത ജോസ്, ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു

സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എം.ഡി.എം.എ ഒരു ഗ്രാം കൈവശം വെച്ചാൽ പോലും 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. മെത്തലിൽ ഡയോക്സി മെത്താമ്പിറ്റമിൻ എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ടി മയക്ക് മരുന്ന് ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ ഇതിനെ പാർട്ടി ഡ്രഗ് എന്നും ,കൊച്ചിയിൽ ഇതിനെ മൂക്കിപ്പൊടി, മിത്ത്, എം എന്നീ പേരുകളിലുമാണ് അറിയപ്പെടുന്നത്.

Similar Posts