Kerala
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി സാലി കീഴടങ്ങി
Kerala

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി സാലി കീഴടങ്ങി

Web Desk
|
22 July 2023 2:30 PM GMT

താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സാലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി കീഴടങ്ങി. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൊടുവള്ളിസ്വദേശി സാലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലും സാലിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

താമരശ്ശേരി സ്വദേശിയായ ഷാഫിയെയും ഭാര്യയെയും കഴിഞ്ഞ ഏപ്രിലിൽ നാലവർ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ കുറച്ച് ദൂരം പിന്നിട്ട ശേഷം ഷാഫിയുടെ ഭാര്യയെ സംഘം ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയി 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് സംഘം ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്. സംഭവത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് ഷമീർ, പരപ്പൻപോയിൽ സ്വദേശി നിസാർ, പൂനൂർ നേരോത്ത് സ്വദേശി അജ്‌നാസ് എന്നിവർ അറസ്റ്റിലായിരുന്നു.

Similar Posts