Kerala
സെനറ്റിൽ നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടി;  വിധി പറയുന്നത്  ഹൈക്കോടതി  മാറ്റിവെച്ചു
Kerala

സെനറ്റിൽ നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടി; വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു

Web Desk
|
15 Dec 2022 11:38 AM GMT

പുതിയ അപേക്ഷകളിൽ അടുത്ത വ്യാഴാഴ്ച വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു

കൊച്ചി: ചാൻസലർ പുറത്താക്കിയതിനെതിരായ സെനറ്റംഗങ്ങളുടെ ഹരജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഹരജിയിൽ കക്ഷിചേരാൻ പുതിയ അപേക്ഷ എത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ വിധി പ്രസ്താവം മാറ്റിവെച്ചത്. പുതിയ അപേക്ഷകളിൽ അടുത്ത വ്യാഴാഴ്ച വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ്

ദേവൻ രാമചന്ദ്രൻ അറിയിച്ചു. അതിനുശേഷം മാത്രമേ വിധി പ്രസ്താവം നടത്തുകയുള്ളു. സെനറ്റിൽ നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ സമർപ്പിച്ച ഹരജിപരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.അതുവരെ ഇടക്കാല ഉത്തരവ് തുടരും.

Similar Posts