കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്
|വിവാദ സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്. വിവാദ സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് , എന്ന യൂണിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് ,എ ക്രിറ്റിക്ക് എന്ന് പുനര്‍ നാമകരണം ചെയ്യണം. ഇസ്‍ലാമിക് , ദ്രവീഡിയൻ , സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി സിലബസിൽ ഉൾപ്പെടുത്തണം. മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നു വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു. അന്തിമ തീരുമാനത്തിനായി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ യോഗം ചേരുകയാണ്.
സര്‍വകലാശാലയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം.എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിന്‍റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്‍ഡ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദം കനത്തതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയിരുന്നു.വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.