Kerala
Expert committee to study vehicle fire; accidents of the last two years will be examined,vehicle fire,Kannur car fire,വാഹനങ്ങളിലെ തീപിടിത്തം പഠിക്കാൻ വിദഗ്ധ സമിതി,കേരളത്തിലെ വാഹനങ്ങളിലെ തീപിടിത്തം,വാഹനങ്ങള്‍ തീപിടിക്കുന്നതിന്‍റെ കാരണം പഠിക്കും,
Kerala

വാഹനങ്ങളിലെ തീപിടിത്തം പഠിക്കാൻ വിദഗ്ധ സമിതി; കഴിഞ്ഞ രണ്ടുവർഷത്തെ അപകടങ്ങൾ പരിശോധിക്കും

Web Desk
|
17 Aug 2023 9:53 AM GMT

വിനയാകുന്നത് അശാസ്ത്രീയ മോഡിഫിക്കേഷനെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ധ സമിതി രൂപീകരിക്കും. കഴിഞ്ഞ രണ്ടു വർഷമുണ്ടായ അപകടങ്ങൾ പരിശോധിക്കും.മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഗൗരവമായി തീരുമാനിച്ചത്.

ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽെ വാഹന നിർമാതാക്കളുടെയും ഡീലർമാരുടെയും യോഗം വിളിച്ചിരുന്നു. ഇതിലാണ് വിശദമായ ചർച്ച ഉയർന്നു വന്നത്. രണ്ടുവർഷത്തിനിടെയുണ്ടായ വാഹനങ്ങളിലെ തീപിടിത്തത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. അപകടങ്ങളിലേക്ക് നയിക്കുന്നത് അശാസ്ത്രീയ മോഡിഫിക്കേഷനുകളെന്ന് യോഗത്തിൽ വിലയിരുത്തി. ഇതിനെതിരെ ബോധവൽക്കരണം നടത്താനും തീരുമാനമായി.


Similar Posts