Kerala
Kerala
തിരമാലകൾക്ക് കാരണം തീരത്തെ ന്യൂനമർദം; കടൽക്ഷോഭത്തിൽ വിശദീകരണം
|2 April 2024 4:19 AM GMT
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടൽ കയറ്റം 'കള്ളക്കടൽ' പ്രതിഭാസമാണന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുണ്ടാകുന്ന കടൽക്ഷോഭത്തിന്റെ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം പുറത്ത്. കഴിഞ്ഞ മാസം 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ രൂപപ്പെട്ട ന്യൂനമർദമാണ് ഉയർന്നതിരമാലക്ക് കാരണമായത്.
മാർച്ച് 25 ഓടെ ഈ ന്യൂനമർദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തിരമാലകൾ രൂപപ്പെട്ടു. ആ തിരമാലകളാണ് പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടൽ കയറ്റം "കള്ളക്കടൽ" പ്രതിഭാസമാണന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്.