Kerala
![marriage fraud ,kozhikode,marriage fraudcase,വിവാഹത്തട്ടിപ്പ്,കോഴിക്കോട് marriage fraud ,kozhikode,marriage fraudcase,വിവാഹത്തട്ടിപ്പ്,കോഴിക്കോട്](https://www.mediaoneonline.com/h-upload/2024/08/11/1437703-bb.webp)
Kerala
പുനർവിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതി പിടിയിൽ
![](/images/authorplaceholder.jpg?type=1&v=2)
11 Aug 2024 5:53 AM GMT
കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു
കോഴിക്കോട്:പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെയാണ് (34) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു .
ആറ് മാസം മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് വിവാഹ ചടങ്ങ് നടത്തിയിരുന്നു. ഡോക്ടർ പുറത്ത് പോയ സമയം അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. പത്ര പരസ്യം കണ്ടാണ് ഇർഷാന ഉൾപ്പെടെയുള്ള നാലംഗ സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ നീലേശ്വരത്ത് നിന്നാണ് പ്രതി പിടിയിലായത്.