Kerala
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Web Desk
|
24 Feb 2023 3:39 PM GMT

മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പോസ്റ്റിട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ആറന്മുള സ്വദേശി സിബിൻ ജോണസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് ആറന്മുളയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനം. അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി.


സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെയാണ് തടങ്കലിൽ ആക്കിയത്. അതിനിടെ ആർ.വൈ.എഫ് പ്രവർത്തകൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളേജ് ജംഗഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.


രണ്ടുപേരെ ചവറയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയത്ത് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായും വിവരമുണ്ട്. മാടംനടയിൽ വെച്ചാണ് ആർ.വൈ.എഫ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനായി കൊല്ലത്തേക്ക് വരാനിരിക്കുകയാണെന്ന് പറഞ്ഞാണ് ചവറയിൽ നിന്നും രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയത്.


Similar Posts