![nedumbassery ,Cochin International Airport,fake bomb threat,latest malayalam news,നെടുമ്പാശ്ശേരി, nedumbassery ,Cochin International Airport,fake bomb threat,latest malayalam news,നെടുമ്പാശ്ശേരി,](https://www.mediaoneonline.com/h-upload/2024/08/07/1437040-nedum.webp)
പ്രതീകാത്മക ചിത്രം
ബാഗിലെന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല,'ബോംബെ'ന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരന്‍ അറസ്റ്റില്‍
![](/images/authorplaceholder.jpg?type=1&v=2)
ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ വട്ടംകറക്കിയത്
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് ബോംബാണെന്ന് പ്രശാന്ത് മറുപടി നൽകിയത്.
തായ് എയര്‍വേസില്‍ തായ്ലാൻറിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്താണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിഷമത്തിലാക്കിയത്.
പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചപ്പോൾ പ്രശാന്തിന് ഇഷ്ടമായില്ല. ഇതിൽ ബോംബാണെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോള്‍ ഒരേ മറുപടി ആവർത്തിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
തുടർന്ന് ഇയാളുടെ ബാഗ് തുറന്ന് പരിശോധിക്കുകയും യാത്ര തടയുകയും ചെയ്തു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. പിന്നീട് ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്. തുടർന്ന് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.