Kerala
Former SFI leader Nikhil Thomas banned from Kerala University
Kerala

വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ജാമ്യം

Web Desk
|
14 July 2023 8:09 AM GMT

ജൂൺ 23നാണ് നിഖിൽ പിടിയിലായത്

വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുൻ എസ്.എഫ്.ഐ നേതാവുമായ നിഖിൽ തോമസിന് ജാമ്യം. ഹൈക്കോടതിയിലെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ നിഖിലിന് ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്.

വ്യാജ സർട്ടിഫിക്കറ്റുമായ കായംകുളം എംഎസ്എം കോളേജിൽ പി.ജി അഡ്മിഷൻ നേടിയ നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും നിഖിലിന് കഴിയില്ല. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. കായംകുളം എം.എസ്.എം കോളജ് അധികാരികളെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ സഹായിച്ച രണ്ടാം പ്രതി അബിൻ രാജും പിടിയിലായിരുന്നു. സർട്ടിഫിക്കറ്റിനായി നിഖിൽ രാജിൽ നിന്ന് പണം വാങ്ങിയെന്ന് എസ്.എഫ്.ഐ കായംകുളം ഏരിയാ പ്രസിഡന്റുമായിരുന്ന അബിൻ രാജ് മൊഴി നൽകിയിരുന്നു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഓറിയോൺ ഏജൻസിയിൽ നിന്നാണെന്നും സർട്ടിഫിക്കറ്റിനായി നിഖിലിൽ നിന്ന് പണം കൈപ്പറ്റിയെന്നും അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. മാലിദ്വീപിൽ അധ്യാപകനായിരുന്ന അബിൻരാജിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Fake degree certificate case: Nikhil Thomas granted bail

Similar Posts