Kerala
Fake Degree Certificate Fraud: Minister R. Bindu says will take strong action ,mediaone impact,വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പ്: ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു,

മന്ത്രി ആർ. ബിന്ദു

Kerala

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പ്: ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു

Web Desk
|
6 Jun 2023 8:03 AM GMT

വ്യാജ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: പരീക്ഷ എഴുതാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. വ്യാജ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതാണ്. ഇത്തരം തട്ടിപ്പുകൾ പുറത്തു കൊണ്ടു വന്ന മീഡിയവൺ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

പരീക്ഷ പോലും എഴുതാതെ ആറ് മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്ന വാഗ്ദാനവുമായി ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. ആറ് മാസം കൊണ്ട് പരീക്ഷ ഇല്ലാതെ തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്നാണ് എഡ്യു സി എഫ് സി എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം. എൻജിനീയറിങ് അടക്കമുള്ള ബിരുദ -ബിരുദാനന്തര കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും നൽകുമെന്നും ഈ സ്ഥാപനം ഉറപ്പ് നൽകുന്നു.

ആറ് മാസത്തിനകം ലഭിച്ച സർട്ടിഫിക്കറ്റ് കൊണ്ട് സർക്കാർ സർവീസിൽ കയറിയവരെ ചൂണ്ടിക്കാട്ടിയാണ് എഡ്യു CFC ഇൻറർനാഷണൽ വിദ്യാർഥികളെ ആകർഷിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും അടക്കം ജോലി ചെയ്യുന്ന വിദ്യാർഥികൾ തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ പരീക്ഷകൾ നടത്തിയല്ലാതെ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നാണ് സ്ഥാപന ഉടമയുടെ വാദം.

കേരള പി എസ് സി എഴുതാൻ വേണ്ടി മാത്രമാണെങ്കിൽ ഈ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല എന്ന മുന്നറിയിപ്പ് ഇവർ നൽകുന്നുണ്ട്. പക്ഷേ ആറ് മാസം കൊണ്ട് ബി ടെക് സർട്ടിഫിക്കറ്റ് വാങ്ങി വാട്ടർ അതോറിറ്റിയിൽ ഉദ്യോഗകയറ്റം നേടിയ വിദ്യാർഥി തങ്ങൾക്ക് ഉണ്ടെന്നും സ്‌ഥാപനം അവകാശപ്പെടുന്നു. ഇത് കൂടാതെ കൃഷി വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആറുമാസം കൊണ്ട് നേടിയ ബിരുദ സർട്ടിഫിക്കറ്റ് ഉള്ളവർ ജോലി ചെയ്യുന്നുണ്ട്.

എന്നാൽ അംഗീകാരത്തോടെയാണ് ഏജൻസി പ്രവർത്തിക്കുന്നത് എന്നാണ് സ്ഥാപന ഉടമയുടെ വാദം. പരീക്ഷകളും ക്ലാസും നടത്തി മാത്രമേ ബിരുദം നൽകിയിട്ടുള്ളൂ. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും സ്ഥാപന ഉടമ ഹാരിസ് മീഡിയവണിനോട് പറഞ്ഞു.


Similar Posts