Kerala
Arrest representative image
Kerala

വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനൽ ഉടമക്കെതിരെ കേസ്

Web Desk
|
3 April 2024 6:54 AM GMT

ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പോലീസ്

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനൽ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തിയത് സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്. ചാനലിൽ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാമെന്നും പോലീസ് അറിയിച്ചു.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700

തിരുവനന്തപുരം സിറ്റി - 9497942701

തിരുവനന്തപുരം റൂറൽ - 9497942715

കൊല്ലം സിറ്റി - 9497942702

കൊല്ലം റൂറൽ - 9497942716

പത്തനംതിട്ട - 9497942703

ആലപ്പുഴ - 9497942704

കോട്ടയം - 9497942705

ഇടുക്കി - 9497942706

എറണാകുളം സിറ്റി - 9497942707

എറണാകുളം റൂറൽ - 9497942717

തൃശ്ശൂർ സിറ്റി - 9497942708

തൃശ്ശൂർ റൂറൽ - 9497942718

പാലക്കാട് - 9497942709

മലപ്പുറം - 9497942710

കോഴിക്കോട് സിറ്റി - 9497942711

കോഴിക്കോട് റൂറൽ - 9497942719

വയനാട് - 9497942712

കണ്ണൂർ സിറ്റി - 9497942713

കണ്ണൂർ റൂറൽ - 9497942720

കാസർകോട് - 9497942714

തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721

എറണാകുളം റെയ്‌ഞ്ച് - 9497942722

തൃശ്ശൂർ റെയ്‌ഞ്ച് - 9497942723

കണ്ണൂർ റെയ്‌ഞ്ച് - 9497942724

Related Tags :
Similar Posts