ബഫർസോണുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണം: സി.പി.എം
|ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കെ തെറ്റായ പ്രചാരണവുമായി ഇറങ്ങിയവരുടെ താൽപര്യങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും ബഫർസോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കുന്നത് കേരളത്തിൽ അപ്രായോഗികമാണ്. ഇത് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹസഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കെ സർക്കാരിനെതിരായി തെറ്റായ പ്രചാരണവുമായി ഇറങ്ങിയവരുടെ താൽപര്യങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.