Kerala
fathima hospital, Protest against Fathima Hospital in Kozhikode , Protest  against Fathima Hospital,Breaking News Malayalam, Latest News, Mediaoneonlinec
Kerala

ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; സമരം അവസാനിപ്പിച്ച് കുടുംബം

Web Desk
|
13 March 2023 1:23 PM GMT

കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എ വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കുടുംബം സമരം അവസാനിപ്പിച്ചു. പരാതിയിൽ നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ എം എ വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും.

കഴിഞ്ഞ മാസം 24നാണ് കുന്ദമംഗലം സ്വദേശി ഹാജറ നജയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവാണ് കാരണമെന്നും ഗൈനക്കോളജി ഡോക്ടർ അനിതയ്ക്കും ആശുപത്രിക്കുമെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു. പരാതിയിൽ കേസ്സെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിൽ

ഇന്ന് രാവിലെ ഹാജറ ജയുടെ കുടുംബവും നാട്ടുകാരും സമരം തുടങ്ങിയത്. തുടർന്ന് ഉച്ചയോടെ ഫാത്തിമ നജയും കുടുംബവും കമ്മീഷണറെ കാണാനെത്തി. ആംബുലൻസിലായിരുന്നു ഹാജറ നജ എത്തിയത്. ഇവർക്ക് കമ്മിഷണറെ കാണാൻ കഴിഞ്ഞില്ല . കുടുംബവും സമരസമിതി പ്രവർത്തകരും കമ്മീഷണറെ കണ്ടു. കേസെടുക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

ഫാത്തിമ ആശുപത്രിയിലെ കാർഡിയോളിജിസ്റ്റ് ഡോ.അശോകനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലാണ്. ആറു പേർക്കെതിരെയാണ് കേസ് . ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐ എം എ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.രാവിലെ ആറ് മണിമുതൽ വൈകീട്ട് ആറ് മണിവരെയാണ് ഡോക്ടർമാർ സമരം നടത്തുക.

Similar Posts