Kerala
Kerala
തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും കുത്തേറ്റു; ഭർത്താവ് ഉമേഷ് പിടിയില്‍
|6 Aug 2024 5:56 AM GMT
കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം പൊങ്ങുംമൂട് അമ്മയ്ക്കും മകനും കുത്തേറ്റു. പൊങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ജന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് ഇരുവരേയും കുത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് സംശയം. പ്രതി ഉമേഷിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.