Kerala
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം

പ്രതീകാത്മക ചിത്രം 

Kerala

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം

Web Desk
|
28 Nov 2021 4:14 AM GMT

ഗർഭിണിയാകാത്തതിനെച്ചൊല്ലി ഭർതൃമാതാവും സഹോദരിയും യുവതിയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി

പാലക്കാട് പത്തിരിപ്പാലയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. ഗർഭിണിയാകാത്തതിനെച്ചൊല്ലി ഭർതൃമാതാവും സഹോദരിയും യുവതിയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്തിരിപ്പാല സ്വദേശിയായ 19 കാരി നഫ്‌ലയെ ജാനലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് പത്ത് മാസമായിട്ടും നഫ്‌ല ഗർഭിണിയാകാത്തതിന് കാരണം അമിത വണ്ണമാണെന്നാരോപിച്ച് ഭർതൃമാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുടുംബാഗംങ്ങൾ ആരോപിച്ചു. നഹ്‌ല മരിക്കുന്ന അന്നും സഹോദരിയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. നഫ്‌ലയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പിതാവ് പറയുന്നത്. ജനാലയിലയിൽ പെൺകുട്ടി തൂങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ലെന്ന് സഹോദനും പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഭർതൃവീട്ടിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും മങ്കര പൊലിസ് അറിയിച്ചു.

Similar Posts