Kerala
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ. ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരേ കേസെടുക്കാൻ നിർദേശം
Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ. ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരേ കേസെടുക്കാൻ നിർദേശം

Web Desk
|
22 July 2023 5:49 AM GMT

ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് നിർദേശം നൽകിയത്.

കാസർകോഡ്: കാസർകോഡ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് നിർദേശം നൽകിയത്. വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി (78) യുടെ ഹർജിയിലാണ് നടപടി.

സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയും കേസെടുക്കാൻ നിർദേശം. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഡയറക്ടർമാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ്കുഞ്ഞി. ഡയരക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇദ്ദേഹം ഹർജിയിൽ പറയുന്നു. കൂടാതെ തന്റെ ഒപ്പും വ്യാജമായാണെന്ന് അദ്ദേ​ഹം പറ‍ഞ്ഞു.

ഷഫീക്ക് വിളിച്ചപ്പോഴാണ് താൻ കാര്യം അറിഞ്ഞതെന്നും വ്യാജരേഖാ നിർമിതിക്കൊന്നും കൂട്ടുനിൽക്കുന്നയാളല്ലെന്നും അഡ്വ. സി ഷുക്കൂർ മീഡിയവണിനോട് പ്രതികരിച്ചു. നോട്ടറി എന്ന നിലയിൽ പല ആളുകൾ തന്റെ മുന്നിൽ വരാറുണ്ട്. ആ കൂട്ടത്തിൽ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാവുമെന്ന് ഷുക്കൂർ പറഞ്ഞു.

Similar Posts