Kerala
പോക്‌സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛന്റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി
Kerala

പോക്‌സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛന്റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി

Web Desk
|
13 July 2022 11:53 AM GMT

അച്ഛന്റെ അനിയൻ കേസിലെ പ്രതിയായതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു

പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ഛൻറെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഗുരുവായൂരിൽ നിന്നായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി. ചെറിയച്ഛൻ പ്രതിയായ പോക്‌സോ കേസിൽ മൊഴി അനുകൂലമാക്കാനായിരുന്നു തട്ടിക്കൊണ്ട് പോകൽ.

അറസ്റ്റ് രേഖപ്പെടുത്തിയ അച്ഛനെയും അമ്മയെയും കോടതിയിൽ ഹാജരാക്കും. അച്ഛന്റെ അനിയൻ കേസിലെ പ്രതിയായതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു. ഇന്നലെ മുതൽ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്

പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പാലക്കാടെത്തിച്ച പെൺകുട്ടിയെ ചൈൽഡ് വെൽ ഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയതിന് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Similar Posts