Kerala
സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; മകന് നേരെ ബസ് ജീവനക്കാർ കത്തിവീശുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു
Kerala

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; മകന് നേരെ ബസ് ജീവനക്കാർ കത്തിവീശുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു

Web Desk
|
19 Aug 2022 1:26 AM GMT

ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശി ഫസലുദ്ദീനാണ് (54) മരിച്ചത്

കൊച്ചി: എറണാകുളം പറവൂരിൽ ബസ് ജീവനക്കാരും കാർ യാത്രികരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കുഴഞ്ഞ് വീണയാൾ മരിച്ചു. കാർ യാത്രക്കാരനായ ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശി ഫസലുദ്ദീനാണ് (54) മരിച്ചത്. സൈഡ് കൊടുക്കാത്തിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും ഇതിനിടയിൽ ബസ് ഡ്രൈവർ കത്തി വീശിയെന്നും ഫസലുദ്ദീന്റെ മകന് കൈക്ക് കുത്തേറ്റെന്നും പരാതിയുണ്ട്.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. തര്‍ക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുക്കുകയായിരുന്നെന്ന് ഫസലുദ്ദീന്റെ മകൻ ഫർഹാന്‍ പറയുന്നു. കുത്താൻ പോയപ്പോൾ തടഞ്ഞപ്പോള്‍ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറായ ചെറായി സ്വദേശി ടിന്റുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts