Kerala
ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തിന് രണ്ടുവർഷം; നീതി ഇന്നുമകലെ
Kerala

ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തിന് രണ്ടുവർഷം; നീതി ഇന്നുമകലെ

Web Desk
|
9 Nov 2021 1:09 AM GMT

മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന് പോയതായിരുന്നു ഫാത്തിമ ലത്തീഫ്‌. 2019 നവംബർ 9 ന് ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്തയാണ് ലോകം കേൾക്കുന്നത്.

മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ടു വർഷം. 21 മാസമായി തുടരുന്ന സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല. ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന് പോയതായിരുന്നു ഫാത്തിമ ലത്തീഫ്‌. 2019 നവംബർ 9 ന് ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്തയാണ് ലോകം കേൾക്കുന്നത്. എന്നാല്‍ മകളെ നഷ്ടപ്പെട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.

അന്വേഷണം വേഗത്തിലാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി പിതാവ് അബ്‌ദുൾ ലത്തീഫ് കൂടിക്കാഴ്ച നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി അടുത്തയാഴ്ച കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. ഈ മാസം 11 ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരാകാൻ ഫാത്തിമയുടെ പിതാവിന് സിബിഐ നോട്ടീസ് നൽകി. 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താനാണ് നോട്ടീസ്.

Similar Posts