Kerala
Former MSF national leader Fathima Thahiliya criticizes Congress leader VT Balrams stand in Palestine-Israel war, Fathima Thahiliya criticizes VT Balram in Palestine-Israel war

വി.ടി ബല്‍റാം, ഫാത്തിമ തഹ്‍ലിയ

Kerala

'നിഷ്പക്ഷത എപ്പോഴും ശരിയായ പക്ഷമാകില്ല'; വി.ടി ബൽറാമിനെതിരെ ഫാത്തിമ തഹ്ലിയ

Web Desk
|
13 Oct 2023 4:43 PM GMT

''ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.''

കോഴിക്കോട്: ഫലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ പ്രതികരണത്തിൽ വിമർശനവുമായി മുൻ എം.എസ്.എഫ് ദേശീയ നേതാവ് ഫാത്തിമ തഹ്ലിയ. ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഫലസ്തീൻ സംഘർഷമെന്ന് ഫാത്തിമ പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശമാണു സംഘർഷത്തിനു കാരണം. അത് അവസാനിപ്പിക്കാതെ അവിടെ സമാധാനമുണ്ടാകില്ലെന്നും അവർ പറഞ്ഞു.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്തുതോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാകില്ല-ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പശ്ചിമേഷ്യയിലെ ശാശ്വത സമാധാനത്തിന് ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്നായിരുന്നു ബൽറാം നേരത്തെ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടത്. യു.എൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു. ആ അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരെയും പ്രേരിപ്പിക്കണം. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷംചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളെയും തിരിച്ചറിയണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

വി.ടി ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേൽ-ഫലസ്തീൻ സംഘർഷം. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്തുതോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാകില്ല.

നിരുപാധികമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം!

Summary: Former MSF national leader Fathima Thahiliya criticizes Congress leader VT Balram's stand in Palestine-Israel war

Similar Posts