Kerala
Female doctor from Feroke found dead in Wayanad

കെ.ഇ ഫെലിസ് നസീർ

Kerala

വനിതാ ഡോക്ടര്‍ വയനാട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Web Desk
|
1 April 2024 12:38 PM GMT

ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറാണ്

കോഴിക്കോട്: ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്ടറെ വയനാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറാണ്.

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് സ്വദേശിനിയാണ് ഫെലിസ്. ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾക്കുശേഷം നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോര്‍ട്ടം നടത്തും.

ഇന്നലെ വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Summary: Female doctor from Feroke found dead in Wayanad

Similar Posts