കണക്കുകൾ കൃത്യമായി നൽകിയതാണ്; കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ്: മുഖ്യമന്ത്രി
|2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
കോഴിക്കോട്: ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എ.ജി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ മേൽ സംസ്ഥാനത്തിന് യാതൊരു നിയന്ത്രണവുമില്ല. കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
കേരളത്തെ ശ്വാസമുട്ടക്കുന്ന നീക്കമാണ് കേന്ദ്രസർക്കാറിൽ നിന്നുണ്ടാകുന്നത്. കേരളത്തിന് കിട്ടേണ്ട ജി.എ.സ്.ടി വിഹിതവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രിയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നൽകിയ വിശദീകരണം വസ്തുതാ വിരുദ്ധവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ജി.എ.സ്.ടി വിഹിതം കിട്ടണമെങ്കിൽ എ.ജി വഴി കണക്ക് നൽകണമെന്നായിരുന്നു കേന്ദ്രധനമന്ത്രി ഇന്നലെ പറഞ്ഞത്.