Kerala
Boat Fine
Kerala

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരണം; ബോട്ടുകൾക്ക് പത്ത് ലക്ഷം രൂപ പിഴ

Web Desk
|
21 Nov 2024 3:07 AM GMT

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകൾക്ക് 10 ലക്ഷം പിഴ.

രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം വീതം പിഴ നൽകണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. അനധികൃതമായി ബോട്ടുകൾ ഷൂട്ടിങ്ങിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഇന്നലെയാണ് നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ടുകൾ പിടിച്ചെടുത്തത്. ചെല്ലാനം ഹാർബറിലായിരുന്നു സിനിമാ ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ബോട്ടുകൾ കടലിൽ ഇറക്കിയത്. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവർത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി.

നാവിക സേനയുടെ സീ വിജിൽ തീരസുരക്ഷ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പരിശോധന നടത്തുകയായിരുന്ന കോസ്റ്റൽ പൊലീസാണ് അനധികൃതമായി കടലിൽ സിനിമ ചിത്രീകരണം നടക്കുന്ന വിവരം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചത്.

Watch Video Report


Similar Posts