Kerala
കെ.എൻ.ബാലഗോപാൽ
Kerala

നടപ്പുവർഷം ലഭിക്കേണ്ട വായ്പാത്തുക വെട്ടിക്കുറച്ചു: കേന്ദ്ര അവഗണനകൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

Web Desk
|
5 Feb 2024 4:32 AM GMT

കേന്ദ്രത്തിന് എതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ കേന്ദ്ര അവഗണനകൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നടപ്പുവർഷം ലഭിക്കേണ്ട വായ്പാത്തുക വെട്ടിക്കുറച്ചു. വികസനത്തിൻ്റെ പേരിലാണ് കേരളം ശിക്ഷിക്കപ്പെടുന്നത്. കേന്ദ്രത്തിന് എതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു.

സാമ്പത്തിക വളർച്ചയിൽ ഉണ്ടായ രണ്ടാം നിര പ്രശ്നങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ല. കേരളവികസന മാതൃകയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. കേന്ദ്രത്തിന് എതിരായ ഡൽഹി സമരത്തിൽ മുഴുവൻ കേരളീയരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരളത്തിലെ തനത് നികുതി വരുമാനം വർധിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി. നടപ്പ് വർഷം 78,000 കോടിയിലേക്ക് എത്തും. നാല് വർഷം കൊണ്ട് അഭിമാനകരമായ നേട്ടമാണ് സർക്കാർ സ്വന്തമാക്കിയതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാർക്കാറിന് ധൂർത്താണെന്ന പ്രതിപക്ഷ വിമർശനത്തിൽ ചർച്ചക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു. ട്രഷറിയിൽ വരവും ചെലവും കൂടിയിട്ടുണ്ട്. ചെലവിൽ യുഡിഎഫ് കാലത്തെ കണക്കോ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളുമായോ താരതമ്യം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

Watch Video Report


Similar Posts