Kerala
![arrest arrest](https://www.mediaoneonline.com/h-upload/2024/06/17/1429892-arrest.webp)
Kerala
സാമ്പത്തിക തട്ടിപ്പ്: വനിതാ പൊലീസുകാർക്കെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
8 Aug 2024 4:19 PM GMT
റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന പേരിൽ 19 ലക്ഷം തട്ടിയെന്നാണ് പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ കേസ്. വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ സംഗീത, സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും സഹോദരങ്ങളാണ്. പോത്തൻകോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന പേരിൽ 19 ലക്ഷം തട്ടിയെന്നാണ് പരാതി.