Kerala
ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala

ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ijas
|
20 Jun 2022 4:51 AM GMT

10 അംഗ സംഘത്തിനൊപ്പമാണ് മരിച്ച അജിന്‍ ധോണിയിലെത്തിയിരുന്നത്

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിങ്ങോട്ടുകുറിശ്ശി ചൂലന്നൂര്‍ സ്വദേശി അജില്‍ (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. 10 അംഗ സംഘത്തിനൊപ്പമാണ് അജിന്‍ ധോണിയിലെത്തിയിരുന്നത്. ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.

Similar Posts